June 3, 2023 Saturday

Related news

June 1, 2023
May 9, 2023
April 28, 2023
March 15, 2023
March 13, 2023
March 12, 2023
March 6, 2023
March 5, 2023
February 27, 2023
February 25, 2023

മോഹന്‍ലാല്‍ ചിത്രം എലോണ്‍ ഒടിടിയിലേക്ക്

മാര്‍ച്ച് മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ
web desk
തിരുവനന്തപുരം
February 25, 2023 9:42 am

ജനുവരിയില്‍ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എലോണ്‍ മാര്‍ച്ച് മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒടിടിയിലെത്തുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-ഷാജി കൈലാസ് കോംബോ വീണ്ടും ഒന്നിച്ച ചിത്രമാണ് എലോണ്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിച്ച ചിത്രത്തിന്റെ തിരക്കഥ രാജേഷ് ജയരാമന്റേതാത്.

പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെയാണ് ചിത്രം ജനുവരി 26ന് തിയേറ്ററുകളില്‍ എത്തിയത്. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കിയാണ് എലോണ്‍ ചിത്രീകരിച്ചത്. എലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍സ്‌ക്രീനില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍മാക്‌സ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Eng­lish Sam­mury: mohan­lal cin­e­ma alone ott release date

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.