വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ — മേനക ജോഡികൾ വീണ്ടും ഒരു പ്രണയഗാനത്തിൽ ഒന്നിച്ചു

Web Desk
Posted on November 27, 2019, 12:41 pm

മോഹൻലാൽ — മേനക താരജോഡികൾ ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഓൺസ്‌ക്രീൻ ജോഡികൾ ആയിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന ശേഷം മേനക അമ്മ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരികെ വന്നിരുന്നു. എന്നാൽ മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ അവർക്ക് സാധിച്ചിരുന്നില്ല.

ഇതിനിടയിൽ 80 കളിലെ താരങ്ങളുടെ റീയുണിയനുമായി ബന്ധപ്പെട്ട പ്രോഗ്രാമിന്റെ റിഹേഴ്‌സൽ ക്യാംപിൽ വച്ച് മോഹൻലാലും മേനകയും ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന സിനിമാ ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സുഹാസിനി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വീഡിയോ കാണാം.