Web Desk

September 30, 2020, 1:09 pm

മോഹൻലാൽ പ്രതിഫലം പകുതിയാക്കി, പക്ഷെ മറ്റ്‌ 2 താരങ്ങൾ പ്രതിഫലം കുത്തനെ കൂട്ടി: നടപടിയുമായി നിർമ്മാതാക്കൾ

Janayugom Online

മോഹന്‍ലാൽ പ്രതി ഫലം കുറച്ചു മറ്റു ചിലർ കൂട്ടിയത് പരിശോധിക്കുമെന്ന് സംവിധായകരുടെ സംഘടന.കോവിഡ് പ്രതിസന്ധിക്ക് മുൻപ് ഉള്ളതിനേക്കാൾ പ്രതിഫലം ആവശ്യപ്പെട്ട് രണ്ട് പ്രമുഖ നടന്മാർ. ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആസൂത്രണം ചെയ്ത സിനിമകളുടെ ചിത്രീകരണാനുമതി പുനഃ പരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം.

പുതിയ ചിത്രങ്ങളുടെ ചിലവുകൾ പരിശോധിക്കുന്നതിനായി ഉപ സമിതിയെയും നിയോഗിച്ചു. ജിഎസ്‌ടിക്കു പുറമെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു.

 

മോഹൻലാലിൻറെ ദൃശ്യം 2 ഉൾപ്പടെ പതിനൊന്ന് പുതിയ ചിത്രങ്ങളുടെ നിർമ്മാണ ചിലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് നിർവാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തിനു മുൻപ് ചെയ്ത സിനിമയിൽ ലഭിച്ചതിനേക്കാൾ അൻപത് ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിനാണ് മോഹൻലാൽ ദൃശ്യം 2 ൽ അഭിനയിക്കുന്നത്.

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിർമ്മാതാക്കളുടെ സംഘടനയുടെ അഭ്യർത്ഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാൻ തയ്യാറായപ്പോൾ മറ്റു രണ്ട് നടൻമാർ പഴയതിനേക്കാൾ കൂടിയ പ്രതിഫലം ആവശ്യപ്പെട്ടൂവെന്നാണ് യോഗം വിലയിരുത്തിയത്. 45 ലക്ഷം രൂപ വാങ്ങിയിരുന്ന നടൻ 50 ലക്ഷവും 75 ലക്ഷം വാങ്ങിയിരുന്ന നടൻ ഒരു കോടിയും പ്രതിഫലം ചോദിച്ചതായാണ് യോഗം കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കൾക്ക് കത്ത് അയക്കാനും തീരുമാനിച്ചു.

ENGLISH SUMMARY:Mohanlal reduced wages in film
You may also like this video