Web Desk

തിരുവനന്തപുരം

May 20, 2021, 7:02 pm

‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’: പുതിയ സര്‍ക്കാരിന് ആശംസകളുമായി മോഹന്‍ലാല്‍

Janayugom Online

സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സര്‍ക്കാരിനും ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനൊപ്പമുള്ള തന്‍റെ പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും . സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ”, അദ്ദേഹം കുറിച്ചു.

15-ാം കേരള നിയമസഭയുടെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സെട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ശേഷം കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍. അനില്‍, കെ എന്‍. ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചരിത്രവിജയം സമ്മാനിച്ചവർക്ക് കോവിഡിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടുകങ്ങളിലെ ടെലിവിഷനുകളിലും ഫോൺ സ്ക്രീനുകളിലും കേരള ജനത ചരിത്രമുഹൂർത്തം വീക്ഷിച്ചു.

Eng­lish sum­ma­ry: mohan­lal state­ment on new LDF cabinet

You may also like this video: