March 21, 2023 Tuesday

ആരേലും കൊണ്ട് ഒന്ന് തുടച്ചെങ്കിലും വെക്കാം ലാലേട്ടാ, ചിലപ്പോൾ ക്ലാവ് പിടിച്ച് പോയാലോ? വൈറലാവുന്ന കുറിപ്പ്

Janayugom Webdesk
March 4, 2020 12:02 pm

ആരേലും കൊണ്ട് ഒന്ന് തുടച്ചെങ്കിലും വെക്കാം ലാലേട്ടാ, ചിലപ്പോൾ ക്ലാവ് പിടിച്ച് പോയാലോ? മൂവീ ട്രാക്കർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ആമേൻ ഇർഷാദ് എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. മലയാളത്തിന്റെ രണ്ട് മഹാനടന്മാരെക്കുറിച്ചും അവരുടെ സിനിമ തിരഞ്ഞെടുക്കലുകളെക്കുറിച്ചുമാണ് ഇർഷാദ് കുറിപ്പിലൂടെ പറഞ്ഞു വയ്ക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

മമ്മൂട്ടി or മോഹൻലാൽ
ഒരിക്കലും മറുപടി കിട്ടാത്ത ചോദ്യമാണ് ഇത്. ഒന്നിനൊന്നു പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭകൾ. അവരവർക്ക് വേണ്ടത് അതിന്റേതായ പൂർണതയിൽ എത്തിച്ചവർ. ഇനി എന്തെങ്കിലുമൊക്കെ ചെയ്ത് പേരെടുക്കേണ്ട ആവശ്യമേ അവർക്കില്ല. സൂര്യനെ നോക്കി ചിരിച്ചുകൊണ്ട് ചെല്ലാൻ സാധിക്കുന്നവർ.

എന്നാൽ ഈയിടെ ആയി കണ്ടുവരുന്ന വളരെ കാലിക പ്രസക്തി ഉള്ള വരകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

Mam­moot­ty എന്ന നടൻ / താരം എല്ലാം തികഞ്ഞ ഒരു അവതാരമല്ലാ. മേന്മകളേക്കാൾ കൂടുതൽ കോട്ടങ്ങളുള്ള ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ജന്മനാ അദ്ധേഹത്തിനുള്ള ഒരു atti­tude ആയിരിക്കാം. ഒരു ruff & tuff char­ac­ter ആണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ തന്നെ എല്ലാത്തരം വേഷങ്ങളും ചെയ്യാനുള്ള പരിമിതികൾ അദ്ദേഹത്തിനുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ച കഥാപാത്രങ്ങളെ തേടി അധികം പിറകിലേക് പോകേണ്ടതില്ല എന്നുള്ളതുതന്നെയാണ് നടനെന്ന നിലയിലും താരമെന്ന നിലയിലും എന്നെ അത്ഭുതപ്പെടുത്തുന്നത്. per­an­bu, യാത്ര, ഉണ്ട തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിലെ നടനെ ചൂഷണം ചെയ്യുമ്പോഴും മധുരരാജാ, shy­lock ഒക്കെ താരത്തെയും ഉയർത്തിക്കാട്ടുന്ന.

ഇനി Mohan­lal എന്ന നടൻ / താരത്തെ എടുത്തുനോക്കാം. സൂക്ഷ്മാഭിനയത്തിൽ ഇത്രകണ്ട് മികച്ചതാക്കാൻ കഴിയുന്ന താരം ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിന്റെ അഭിനയപാടവം. എന്നാൽ ആയിരുന്നു എന്ന് പറയാതെ നിവർത്തിയില്ല എന്നതാണ് സത്യം. എന്നാൽ താരമെന്ന നിലയിൽ ഏതൊരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് അദ്ദേഹം ഇപ്പോഴും പറന്നുകൊണ്ടിരിക്കുകയാണ്. എന്നിലെ സിനിമ ആസ്വാദകനെ തൃപ്തിപ്പെടുത്താൻ ആ താരം മാത്രം മതിയാകില്ല ലാലേട്ടാ. ഒരിക്കൽക്കൂടി എനിക്ക് വേണം ഭ്രമരവും തന്മാത്രയും വാനപ്രസ്ഥാവുമെല്ലാം. 2016ൽ കണ്ട ഒപ്പം മാത്രമാണ് അവസാനമായി അദ്ദേഹത്തെ ഒരു പരിധിവരെ കാണാൻ സാധിച്ചത്.

മറ്റൊന്ന്, ഏതൊരു ഫീലിങ്ങിന്റെ പേരിലായാലും അഭിയായിക്കുമ്പോൾ അത് ഒരു ജോലിയായി കാണാതെ കുറച്ചെങ്കിലും com­mit­ment കൂടി അതിലുണ്ടാവണം. തീർച്ചയായും ബിഗ് ബ്രദർ പോലൊരു ചിത്രത്തിൽ എവിടെയും mohan­lal എന്ന നടനെയോ താരത്തെയോ കാണാൻ സാധിച്ചിട്ടില്ല. എങ്ങനെ ഇത്ര വൃത്തികേടായി ഇദ്ദേഹം അഭിനയിക്കുന്നു എന്നോർത്ത് സങ്കടപ്പെടാതെ നിവർത്തിയുമില്ല. തീർച്ചയായും Prithvi­raj Sukumaranഎന്ന direc­tor ഓ Murali Gopyഎന്ന writer ഓ ഇല്ലെങ്കിൽ ഇന്ന് mohan­lal എന്ന നടനോ താരമോ ഉണ്ടായിരിക്കില്ല എന്ന് തോന്നിപ്പോകുന്നു. അങ്ങനെ ഉണ്ടാകരുതെന്ന് മാത്രമാണ് പ്രാർത്ഥന. കാരണം നിങ്ങൾക് പകരം വെയ്ക്കാൻ മറ്റാരുമില്ല ലാലേട്ടാ..

Writ­ten by: ameen.irshad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.