മോഹൻലാൽ ചിത്രം കുഞ്ഞാലിമരയ്ക്കാർ റിലീസ് ചെയ്യരുതെന്ന് മരയ്ക്കാർ കുടുംബം. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് തടയണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. റിലീസ് മാറ്റിവെയ്ക്കണമെന്നാണ് ആവശ്യം. ഈ മാസം 26 നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിൽ മരയ്ക്കാരുടെ പ്രണയ രംഗങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.
കുഞ്ഞാലിമരയ്ക്കാരുടെ തലപ്പാവുമായി ബന്ധപ്പെട്ടും വിവാദങ്ങൾ നിഴലിക്കുന്നു. തലപ്പാവിൽ ഹിന്ദു ദൈവമായ ഗണപതിയുടെ രൂപമുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ മരയ്ക്കാർ ഇങ്ങനൊരു തലപ്പാവ് ധരിച്ചിരുന്നില്ലെന്നും ഇത് ചരിത്രത്തെ വികലമാക്കുന്നതാണെന്നും ഇവർ വാദിക്കുന്നു.
updating…
you may also like this video;