Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

March 13, 2021, 4:44 pm

ചങ്കല്ല, ചങ്കിടിപ്പ്; സിനിമയിൽ മാത്രമല്ല ഫിറ്റ്നസിലും മാസ്സാണ് ലാലേട്ടൻ!വീഡിയോ

Janayugom Online

മോഹൻലാൽ എന്ന മഹാനടൻ നമ്മൾ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല. രാജ്യത്തിൻ്റെ മുഴുവൻ യശസ്സ് ഉയർത്തുന്ന അഭിമാനതേജ്ജസാണ്.ശാരീരികമായ ഫിറ്റ്നസിൻ്റെ കാര്യത്തിലും ലാലേട്ടൻ ഒട്ടും പുറകിലല്ല. എന്തെങ്കിലും ഒരു ചെറിയ കാരണം വീണുകിട്ടിയാൽ നമ്മുടെ നിത്യേനയുള്ള വ്യായാമ ശീലങ്ങളിൽ നിന്നും അവധിയെടുക്കാൻ അവസരം നോക്കിയിരിക്കുന്ന ചെറുപ്പക്കാരെല്ലാം ഈ മഹാപ്രതിഭയെ കണ്ടുപഠിക്കണം.സിനിമ എന്ന മേഖലയോടുള്ള സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയുമെല്ലാം ചുരുക്കപ്പേരാണ് നടൻ മോഹൻലാൽ എന്ന് പറയേണ്ടി വരും.

ഇപ്പോഴിതാ വൈറലാകുന്നത് മോഹൻലാലിലിന്റെ ഫിറ്റ്നസ് വിഡിയോയായാണ് .ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. എന്നാൽ അതിനിടയിലും വർക്കൗട്ടിന് താരം കുറവൊന്നും വരുത്തിയിട്ടില്ല. പുതിയ വർക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.ചുറുചുറുക്കോടെ ഓടി നടന്ന് വർക്കൗട്ട് ചെയ്യുകയാണ് ഈ 60കാരൻ. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ.

കറുത്ത ഹൂഡിയും ഷോർട്സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ വർക്കൗട്ട്. വെയിറ്റ് ലിഫ്റ്റിങ്ങും റോപ്പ് വാർക്കൗട്ടുമെല്ലാം വളരെ കൃത്യമായി താരം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണി താരത്തിന് പിന്തുണയുമായി കൂടെ തന്നെയുണ്ട്. പതിവായുള്ള ജിമ്മിൽ പോക്കും ആരോഗ്യകരമായ ഭക്ഷണശീലവും ഒക്കെ ലാലേട്ടൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.

സ്പോർട്സിനോടും ഫിറ്റ്നസിനോടുമെല്ലാം മോഹൻലാലിന് പണ്ടു മുതൽക്കേ അതിരു കവിഞ്ഞ സ്നേഹമുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുൻപ് 1978 ൽ വീരകെരേല ജിംഖാനയിൽ ഗുസ്തി ചാമ്പ്യനായിരുന്നു താരം എന്ന കാര്യം ആർക്കെങ്കിലും അറിയാമോ? 2013 ൽ കേരള തായ്‌ക്വോണ്ടോ അസോസിയേഷൻ മോഹൻലാലിന് തായ്‌ക്വോണ്ടോ ഓണററി ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചു.
ബറോസിന്റെ തിരക്കിലായതിനാൽ തൽക്കാലം അഭിനയത്തിന് അവധി കൊടുത്തിരിക്കുകയാണ് താരം. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും മറ്റു ചിത്രങ്ങളുടെ ഭാ‌​ഗമാവുക. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹൻലാൽ അവസാനം അഭിനയിച്ച ചിത്രം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നു.
eng­lish summary;Mohenlal viral work­out video
you may also like this video;