ലാസ്യ ഭംഗിയിൽ  സദസ് കീഴടക്കി മോഹിനിമാർ

By: Web Desk | Friday 7 December 2018 12:54 PM IST

ഫോട്ടൊ .രാജേഷ്  രാജേന്ദ്രൻ
ആലപ്പുഴ: ശൃംഗാരമോഹന ലാസ്യചലനങ്ങളില്‍ അരങ്ങിനെ മയക്കി മോഹിനിയാട്ട മത്സരം അരങ്ങ് പിടിച്ചു.
ഗവ ഗേൾസ് എച്ച്എസ്എസിലെ വേദി 2 ൽ ആണ് ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ട മത്സരം നടന്നത്. ലാസ്യ ഭംഗിയിലെ ശാസ്ത്രീയ നൃത്തമായ മോഹിനിയാട്ട മത്സരത്തിന് ഇത്തവണ ആവർത്തന വിരസത കുറവാണെന്ന് സദസിലെ വിദഗ്ദാഭിപ്രായം.  സാവധാനം ഒഴുകി വരുന്ന നർത്തകികളുടെ അംഗചലനങ്ങളും കൈമുദ്രകളും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ദൃശ്യഭംഗി കൂട്ടി മെച്ചപ്പെടുന്നുണ്ടെന്ന്    അദ്ധ്യാപകരും പറയുന്നു.   ശൃംഗാര ഭാവത്തിൽ അടവുകൾക്ക് യോജിച്ച വിധം മത്സരാർത്ഥികളുടെ ചുവട് വെപ്പും ഇതിവൃത്തത്തിലെ പതിവിൽ നിന്നുള്ള വ്യത്യാസവും  മോഹിനിയാട്ടസദസ്  കീഴടക്കുകയാണ്. കൃഷ്ണശ്ലോകം, നാഗസ്തുതി, എന്നിവയാണ് ഭൂരിഭാഗം മത്സരാർത്ഥികളും അവതരിപ്പിക്കുന്നത്.
. ഡാലിയ രാജേഷ്