ജോലി സ്വപ്നവുമായി കേരളത്തിലേക്ക്: ഒടുവിൽ സർട്ടിഫിക്കറ്റുകളെങ്കിലും തിരിച്ചു തരണമേ എന്ന അഭ്യർത്ഥന മാത്രം

Web Desk

കായംങ്കുളം

Posted on January 14, 2020, 8:54 pm

ഗുവാഹത്തിയിൽ നിന്ന് കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിക്കുമ്പോൾ ഇൻഫോസിസിലെ ജോലിയും കൈനിറയെ സമ്പാദ്യവുമായിരുന്നു മോഹിത് ഗുപ്ത എന്ന ചെറുപ്പക്കാരന്റെ സ്വപ്നം. എന്നാൽ ഒരു മയക്കം കഴിഞ്ഞ് ഉണർന്നതോടെ എല്ലാ സ്വപ്നങ്ങളും അസ്തമിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ജോലിക്കായുള്ള അഭിമുഖത്തിനായി പോകുന്നവഴി കായംകുളത്തുവച്ചാണ് ബാഗ് മോഷണം പോയത് .

കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള മോഹിത് ഗുപ്തയുടെ കണ്ണടയും മോഷണം പോയ ബാഗിനുള്ളിലാണ് . സര്‍ട്ടിഫിക്കേറ്റുകള്‍ നഷ്ടമായതിനാല്‍ മോഹിത്തിന് അഭിമുഖത്തില്‍ പങ്കെടുക്കാനും സാധിച്ചില്ല.തന്റെ സർട്ടിഫിക്കറ്റുകളെങ്കിലും തിരിച്ചു കിട്ടിയാൽ മതി എന്നതാണ് ഈ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ അഭ്യർത്ഥന. ബാഗ് മോഷണം പോയതറിഞ്ഞ ഉടന്‍ സ്റ്റേഷനിലിറങ്ങി  അധികൃതരെ വിവരം ധരിപ്പിച്ചു . അവിടെ സ്റ്റേഷന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചതനുസരിച്ച് കോട്ടയം റയില്‍വേ പൊലീസ് സ്റ്റഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന്  എറണാകുളത്തത്തി .

മടങ്ങിപ്പോകാന്‍ ഒരുമാര്‍ഗവുമില്ലാതെ വന്നതോടെയാണ്  ഹെല്‍പേജ് ഇന്ത്യയുടെ  നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത് . അവിടെ നിന്നെത്തിയ അല്‍ അമീന്‍  ഗുഹാട്ടിക്കുള്ള മടക്കടിക്കറ്റും വഴിച്ചെലവും നല‍്കിയെങ്കിലും 9.30നുള്ള ട്രെയിന്‍ എത്തും മുമ്പ്  ബാഗ് മടക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണ്  മോഹിത്. കണ്ണാടിയില്ലാത്തതിനാല്‍ മോഹിത്തിന്  രാത്രികാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട് . ബാഗ് കിട്ടുന്നവര്‍  എറണാകുളം നോര്‍ത്ത്  റയില്‍വേ സ്റ്റേഷനിലോ  9656984926  എന്ന നമ്പരിലോ  അറിയിക്കണമെന്നാണ് മോഹിത് ഗുപ്തയുടെ അഭ്യര്‍ഥന.

Eng­lish sum­ma­ry: Mohith gupthas bag lost in train at kayamku­lam sta­tion

you may also like this video