March 30, 2023 Thursday

Related news

March 27, 2023
March 14, 2023
February 17, 2023
February 7, 2023
January 4, 2023
December 6, 2022
November 20, 2022
October 5, 2022
August 29, 2022
July 31, 2022

മനസോടിത്തിരി മണ്ണിലേക്ക് ഭൂമി നല്‍കി തൃശൂര്‍ സ്വദേശി മൊയ്തു മാനുക്കോസ്

Janayugom Webdesk
തിരുവനന്തപുരം
January 4, 2023 12:39 pm

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ്‌ ലൈഫ്‌ മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ 57 സെന്റ് ഭൂമി സംഭാവന നൽകി. തൃശൂർ ദേശമംഗലത്തുള്ള ഭൂമിയാണ് നൽകിയത്. ഭൂരഹിതരായ ഭവനരഹിതർക്ക്‌ വീട്‌ വെക്കാനുള്ള ഭൂമി ലഭ്യമാക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്‌ മനസോടിത്തിരി മണ്ണ്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിൽ രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌, സി പി ഐ എം തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ്‌ മാസ്റ്റർ, സി പി ഐ എം നേതാവ്‌ കെ എ ഷംസു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Moitu Manukos, a native of Thris­sur, donat­ed land to Man­a­sodithiri mannu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.