Janayugom Online
child_rape

പൂര്‍ണ്ണ ഗര്‍ഭിണിയായ അമ്മയെ ആശുപത്രിയിലാക്കിയ നേരത്ത് രണ്ട് വയസുകാരിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു

Web Desk
Posted on October 17, 2019, 10:50 am

ആഗ്ര: പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന അമ്മയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയ നേരത്ത് രണ്ട് വയസുകാരിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ആഗ്രയിലായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായ യുവാവാണ് പ്രതി. പ്രസവത്തിനായി അമ്മയെ ആശുപത്രിയിലാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു യുവാവ്. ഈ സമയം പെണ്‍കുട്ടിയുമായി യുവാവ് തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

അതേസമയം വീട്ടുകാര്‍ ആശുപത്രിയിലേക്ക് പോകാറായപ്പോഴും യുവാവ് പെണ്‍കുട്ടിയെ തിരിച്ചേല്‍പ്പിച്ചില്ല. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയുടെ അച്ഛന്‍ മകളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിതാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി.

YOU MAY ALSO LIKE.…