പല്‍ഖര്‍: നിരന്തരമായി രോഗങ്ങള്‍ മോക്ഷത്തിനായി മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ പല്‍ഖറിലാണ് സംഭവം നടന്നത്. വിട്ടുമാറാതെ നില്‍ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ ക്രൂരകൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ മുപ്പതുകാരനായ ജയ്പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റു ചെയ്തു.
താരാപൂരില്‍ ഞായറാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരുമ്പുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇളയമകന്റെ പരാതിയിലാണ് പൊലീസ് ജയ്പ്രകാശിനെ അറസ്റ്റു ചെയ്തത്.
കൊലചെയ്തതായി ഇയാള്‍ സമ്മതിച്ചു. അമ്മയ്ക്ക് എപ്പോഴും രോഗമാണെന്നും അതില്‍ മനംമടുത്താണ് അമ്മയ്ക്ക് മോക്ഷം ലഭിക്കാനായി കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.