വന്നത് പുലിയാണെങ്കില്‍ ഈ അമ്മ പുപ്പുലിയാണ്

Web Desk
Posted on April 22, 2019, 3:27 pm

അമ്മയുടെ സ്നേഹം മറ്റെന്തിനേക്കാട്ടിലും വലുതെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്നുള്ളത് ഈ സംഭവത്തിലൂടെ മനസിലാക്കാന്‍ കഴിയും. സ്വന്തം ജീവന്‍ പണയംവെച്ച് കൈകുഞ്ഞിനെ പുലിയില്‍ നിന്ന് രക്ഷിച്ച ഒരു അമ്മയാണ് ഇന്ന് താരം. പൂനൈയിലെ ദോള്‍വാഡ്  ഗ്രാമത്തിലാണ് സംഭവം. വന്യമൃഗങ്ങളുടെ ശല്യമുള്ള കാടിനോട് ചേര്‍ന്ന പ്രദേശമാണിത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂട് കാരണം ദിപാലി കുഞ്ഞിനോടൊപ്പം വീടിന്റെ വരാന്തയിലാണ് കിടന്നത്. ഉറക്കത്തിനിടയില്‍ പുലിയെത്തിയത് അറിഞ്ഞില്ല. പുലിയുടെ മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. കുഞ്ഞിനെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പുലിയെ ദീപാലി വെറുംകൈകൊണ്ട് പുലിയെ തലങ്ങും വിലങ്ങും ഇവര്‍ ആക്രമിച്ചു. കുഞ്ഞിനെ വിട്ട് പുലി ദിപാലിയുടെ കയ്യില്‍ ആഞ്ഞുകടിച്ചു. അപ്പോഴും കുഞ്ഞിനെ ഇവര്‍ കൈവിട്ടില്ല. അപ്പോഴേക്കും ദീപാലിയുടെ നിലവിളിക്കേട്ട്  ഭര്‍ത്താവും സമീപവാസികളും എത്തി. എല്ലാവരും ഒരുമിച്ച് പുലിയ വിരട്ടിയോടിച്ച് ഇരുവരെയും രക്ഷിച്ചു. കുഞ്ഞിന്‍റെ കഴുത്തിലും തലയിലും പുലി കടിച്ച പാടുണ്ട്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.