ഈ ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

Web Desk
Posted on October 20, 2019, 10:21 pm

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ്ര​ഫ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​ണ്.

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതെ സമയം തൃശൂർ ജില്ലയിലെ അംഗനവാടികള്‍ക്കും സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 21) ‘ഉച്ചക്ക് ശേഷം’ അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.