June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഗ്രാമപഞ്ചായത്തംഗവും ഗ്രാമീണ്‍ ബാങ്ക് മാനേജരും ചേര്‍ന്ന് പണംതട്ടിയെടുത്തതായി പരാതി

By Janayugom Webdesk
January 2, 2020
മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ മക്കിയാട് കേരള ഗ്രാമീണ്‍ ബാങ്ക് മാനേജരുടെ സഹായത്തോടെ ബാങ്കില്‍ നിന്നും 5,85,00 രൂപ തട്ടിയതായി പഞ്ചായത് മെമ്പര്‍ അനീഷും മാതാവ് ഞാറലോട് കോളനിയിലെ ആലക്കണ്ടി വീട്ടില്‍ കമല കുഞ്ഞിരാമനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അനീഷിന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ കോറോത്തെ ജ്വല്ലറിയില്‍ നിന്നും ചെയര്‍പെഴ്‌സണ്‍ മൈമൂനയുടെ സഹായത്തോടെ സ്വര്‍ണ്ണം വായപയായി എടുത്തിരുന്നു. ഈ തുക കൃത്യമായി തിരിച്ച് നല്‍കാന്‍ കഴിയാത്തതമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. ഇതിനിടെ മൈമൂന കമലയെ സമീപിച്ച് മകന്‍ ചെക്ക് കേസില്‍ പെടാതിരിക്കാനായി അടിയന്തിരമായി 65,000 രൂപവേണമെന്നും ഈ തുകക്ക് കണക്കാക്കി ബേങ്കില്‍ നിന്നും വായ്പ ശരിയാക്കി നല്‍കാമെന്നും അറിയിച്ചു.
അത് പ്രകാരം അച്ഛന്‍ കുഞ്ഞിരാമനെകൂട്ടി മക്കിയാട് ബേങ്കില്‍ പോയി വായ്പശരിയാക്കുകയും ഈ തുക മൈമൂനക്ക് നല്‍കാനായി വിവധ പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു.2018 ഒക്ടോബറിലായിരുന്നു സംഭവം.ഏതാനും ദിവസങ്ങള്‍ക്കകം സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ 5,85,000 രൂപയാണ് വായ്പയെടുത്തതെന്നും ഈ തുക മുഴുവന്‍ മൈമൂനയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും ബോധ്യമായി.മാനേജരുടെ സഹായത്തോടെ നടത്തിയ തട്ടിപ്പിനെതിരെ മാനന്തവാടി എസ്എംഎസ് ഡി വൈ എസ് പി ക്ക് പരാതി നല്‍കിയതായും കമല അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.