സാമ്പത്തിക തട്ടിപ്പ്; ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

Web Desk
Posted on September 08, 2019, 1:00 pm

കണ്ണൂര്‍: നിര്‍മാതാവില്‍നിന്ന് 1.2 കോടി രൂപ തട്ടിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. നിര്‍മാതാവ് തോമസ് പണിക്കരാണു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എടക്കാട് പോലീസ് മുംബൈയില്‍നിന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയാണു പ്രശാന്ത് നാരായണന്‍.

മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് െ്രെപവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്നു പറഞ്ഞാണു പ്രശാന്ത് 1.20 കോടി രൂപ വാങ്ങി തട്ടിപ്പുനടത്തിയെന്നാണു പരാതിയില്‍ പറയുന്നത്. ആറു മാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു കന്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞതായി തോമസ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. തോമസ് പണിക്കര്‍ നിര്‍മിച്ച സിനിമാക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണു പ്രശാന്ത് തട്ടിപ്പു നടത്തിയത്.

കേരളത്തില്‍ എത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രശാന്ത് നാരായണന്റെ അച്ഛന്‍ നാരായണന്‍, ഭാര്യാ പിതാവ് ചക്രവര്‍ത്തി എന്നിവരും കേസില്‍ പ്രതികളാണ്.

YOU MAY LIKE THIS VIDEO ALSO