Web Desk

കൊച്ചി

July 25, 2021, 9:02 am

എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ തട്ടിപ്പ്; പ്രതികളെ കൊച്ചിയിലെത്തിച്ചു

Janayugom Online

എഡിജിപി വിജയ് സാക്കറയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘത്തെ കൊച്ചിയിലെത്തിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ നാസിർ (22), മുഷാഖ് ഖാൻ (32) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കേസിൽ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

ഏറെ സാഹസികമായാണ് പ്രതികളെ ചൗക്കി ബംഗാര്‍ ഗ്രാമത്തിലെത്തില്‍ നിന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. എഡിജിപിയുടെ ചിത്രം ഉപയോഗിച്ച് സൃഷ്ടിച്ച ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കൊച്ചി കളമശേരി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് വരികയും ഉടൻ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് ഈ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്ക് മെസഞ്ചർ വഴി സന്ദേശങ്ങളും എത്തി. സൗഹൃദ സംഭാഷണത്തിനിടെ 10,000 രൂപ ആവശ്യപ്പെട്ടു. പണം അയക്കാൻ ഗൂഗിൾപേ നമ്പറും നൽകി. ഇതോടെയാണ് വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമായത്.

എഡിജിപിയെ നേരിൽ വിവരം അറിയിക്കുകയും തുടർന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നേരിട്ട് കേസെടുക്കുകയുമായിരുന്നു. സൈബർ ക്രൈം ഇൻസ്പക്ടർ കെ എസ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

Eng­lish sum­ma­ry: Mon­ey fraud through fake face­book accounts
You may also like this video: