കള്ളപ്പണ നിരോധന നിയമം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

Web Desk
Posted on September 14, 2019, 8:42 am

ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമ പ്രകാരം വ്യവസായി മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുകേഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപണ നിക്ഷേപമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. അതേസമയം, നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ് രംഗത്തെത്തി. എന്നാല്‍, വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിച്ചിട്ടില്ല.