Site iconSite icon Janayugom Online

കള്ളപ്പണക്കേസ്: എഎപി മന്ത്രി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ജെയിനിന് ഹവാല ഇടപാടുകളുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.

2015–16 വര്‍ഷത്തില്‍ നടന്ന ഇടപാടിലാണ് അന്വേഷണം. മന്ത്രിക്കെതിരെ മൊഴി ഉണ്ടെന്നാണ് ഇഡി പറയുന്നത്. സത്യേന്ദ്ര ജെയിനിന്റെയും കുടുംബത്തിന്റെയും 4.8 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി രണ്ടുമാസം തികയുമ്പോഴാണ് ഇഡിയുടെ പുതിയ നടപടി. അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആംആദ്മി സര്‍ക്കാര്‍ ആരോപിച്ചു.

സത്യേന്ദ്ര ജെയിനിനെ അറസ്റ്റു ചെയ്തേക്കുമെന്നുള്ള വിവരങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായി ജനുവരിയില്‍ ഒരു റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. അടുത്തിടെ കൈക്കൂലിക്കേസില്‍ പഞ്ചാബിലെ എഎപി മന്ത്രിയായിരുന്ന വിജയ് സിംഗ്ല അറസ്റ്റിലായിരുന്നു.

Eng­lish summary;Money laun­der­ing case: AAP min­is­ter arrested

You may also like this video;

Exit mobile version