ബംഗളൂരു

December 28, 2020, 7:00 pm

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബിനീഷ് അറസ്റ്റിലായി 60 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 29നാണ് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.

Eng­lish Sum­ma­ry: Mon­ey laun­der­ing case: ED files chargesheet against Bineesh Kodiyeri
You may like this video also