28 March 2024, Thursday

Related news

March 27, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 20, 2024
March 20, 2024
March 18, 2024
March 5, 2024
February 27, 2024

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എന്‍ഫോഴ്സ്മെന്റ് മുനീറിന്റെയും മൊഴിയെടുത്തു

Janayugom Webdesk
കൊച്ചി
October 13, 2021 8:03 pm

ചന്ദ്രിക കള്ളപ്പണ കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം കെ മുനീറിന്റെ മൊഴിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴിയെടുത്ത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു മൊഴിയെടുത്തത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ ഇ ഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ ടി ജലീലിന്റെയും മൊഴി, ഇഡി രേഖപ്പെടുത്തിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്‌ പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്യുകയായിരുന്നു.

 

Eng­lish Sum­ma­ry: Mon­ey laun­der­ing case: Enforce­ment records Muneer’s statement

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.