സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതികളായ ഇറാന് സ്വദേശികളെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. ടെഹ്റാന് സ്വദേശികളായ ഗോര്‍ബാനി മെയ്സാം, ഗോര്‍ബാനി റെസ എന്നിവരെയാണ് വ്യാഴാഴ്ച 3 മണിയോടെ തെളിവെടുപ്പിനെത്തിച്ചത്. തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
അവിടെ റിമാന്റിലായിരുന്ന പ്രതികളെ ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ചാവക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോജിയുടെ ഉടമസ്ഥതയില്‍ ചാവക്കാട് കോടതി പടിയിലുള്ള കാക്കശ്ശേരി ഏജന്‍സീസില്‍ സംഘം തട്ടിപ്പ് നടത്തിയത്.
2000 രൂപ മാറി നല്‍കാമോയെന്ന് ചോദിച്ച് കടയിലെത്തിയ സംഘം കടയിലുണ്ടായിരുന്ന ജീവനക്കാരനെ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ജീവനക്കാരന് 500 രൂപയുടെ നാല് നോട്ടുകള്‍ നല്‍കിയെങ്കിലും പുത്തന്‍ നോട്ടുകള്‍ വേണമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. ഇതിനായി ജീവനക്കാരന് നോട്ട് കെട്ടിലെ പുത്തന്‍ നോട്ടുകള്‍ കാണിച്ചു നല്‍കുന്നതിനിടെ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് കാല്‍ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
you may aslo like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.