സായുധ സേനയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിപ്പ് നടത്തിയ കേസില്‍ സൈനികര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. നാഗാലാൻഡിൽ നിയോഗിച്ചിട്ടുള്ള ഒരു ഇന്ത്യൻ സൈനികനും ഒരു മുൻ സൈനികനും ഉൾപ്പെടെയാണ് നാല് പേര്‍ അറസ്റ്റിലായത്.
ഉത്തർപ്രദേശ് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്‌ടിഎഫ്) മിലിട്ടറി ഇന്റലിജൻസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സംഘത്തിലെ അംഗങ്ങൾ സൈനിക ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് മറ്റുള്ളവരും ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാറുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.”
മുൻ സൈനികനും ഗാസിപൂർ സ്വദേശിയുമായ അമിത് കുമാർ സിംഗ്, ഉന്നാവോ സ്വദേശി ശുഭം പട്ടേൽ, ഫിറോസാബാദ് സ്വദേശി രാംബരൺ സിംഗ്, നാഗാലാൻഡിൽ നിയോഗിക്കപ്പെട്ട സൈനികൻ, ഇറ്റാവ സ്വദേശി ദിനേഷ് കുമാർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ലെഫ്റ്റനന്റ് കേണലിന്റെ ഒരു ബാഡ്ജും ഉദ്യോഗാര്‍ത്ഥികളുടെ രേഖകളും രണ്ട് എടിഎം കാർഡുകളും ആറ് മൊബൈൽ ഫോണുകളും രണ്ട് വാഹനങ്ങളും സംഘത്തിൽ നിന്ന് പിടിച്ചെടുത്തതായി എസ്ടിഎഫ് അറിയിച്ചു.
English Summary: Money scam by promising to join Indian Army: Four including soldiers arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.