പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ നീക്കം

Web Desk
Posted on July 14, 2019, 11:03 am

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ കൈമാറ്റത്തില്‍ ആധാര്‍ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 പിഴ ഈടാക്കാന്‍ നീക്കം. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്ബര്‍ നിലവില്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്ബര്‍ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്ബറിന് പകരം വേണമെങ്കില്‍ ആധാര്‍ നമ്ബര്‍ ഉപയോഗിക്കാമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.
ഇതുപ്രകാരം ഐടി ആക്ടിലെ 272ബി, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്ബറുണ്ട്. എന്നാല്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ 41 കോടി മാത്രമാണ്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

you may also like this video