Web Desk

ജയ്പൂര്‍

June 13, 2020, 7:11 pm

അനുഗ്രഹം വാങ്ങാൻ എത്തി; ഗര്‍ഭിണിയായ യുവതിയെ സന്ന്യാസി ബലാത്സംഗം ചെയ്തു, ആശ്രമത്തില്‍ നിന്ന് കണ്ടെടുത്തത് നിരവധി അശ്ലീല ദൃശ്യങ്ങള്‍

Janayugom Online

ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ‍ജൈന്യ സന്ന്യാസിനി പിടിയില്‍. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദി(38) ആണ് അറസ്റ്റിലായത്. കരൗലി ജില്ലാ പൊലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ താമസിക്കുന്ന ഹിന്ദൗൻ ടൗണിലെ ആശ്രമത്തില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ലാപ്ടോപ്പ്, 19 മൊബൈല്‍ ഫോണ്‍, 33 പെൻഡ്രൈവുകള്‍, അശ്ലീല ദൃശ്യങ്ങളടങ്ങിയ നാല് ഹാര്‍ഡ് ഡിസ്ക്, നിരവധി കോണ്ടം പാക്കറ്റുകള്‍ എന്നിവ കണ്ടെടുത്തു.

ഭതൃസഹോദരിയ്ക്കൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയതായിരുന്നു യുവതി. എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെടുകയും ഇവരെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബലാത്സംഗ വിവരം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ തന്രെ സ്വധീനം ഉപയോഗിച്ച് കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഡെപ്യൂട്ടി ഐജി ലക്ഷ്മണ്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. 15 ദിവസം ജു‍ഡീഷ്യല്‍ കസ്റ്റഡിയിലാണ് സന്ന്യാസി.

you may also like this video;