കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ ആശങ്ക പടര്‍ത്തി കുരങ്ങുപനിയും. ജില്ലയില്‍ നാല് പേര് കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. പുതുതായി നാലുപേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ജുല്ലയില്‍ നിന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയെ കുരങ്ങുപനി കെയര്‍ സെന്ററാക്കി മാറ്റിയത്. രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ കുരങ്ങുപനിക്കെതിരായ ബോധവല്‍ക്കരണവും വാക്സിനേഷനും നടക്കുന്നുമുണ്ട്.
എന്താണ് കുരങ്ങു പനി ?
കുരങ്ങ് പനി അഥവാ ക്യാസനുർ ഫോറെസ്റ്റ് ഡിസീസ്(CFD ) കുരങ്ങുകളിലും മറ്റും കാണുന്ന ചെള്ളുകളിലൂടെ പകരുന്ന ഒരു അസുഖമാണ് കുരങ്ങ് പനി. ഫ്ളാവിവൈറസ് ജനുസ്സിൽ പെട്ട രോഗാണുവാണ് ഈ രോഗം പരത്തുന്നത്. ഇന്ത്യയിൽ ആദ്യമായി 1957 ൽ കർണ്ണാടക ജില്ലയിലെ ശിവമോഗ്ഗ ജില്ലയിലാണ് കുരങ്ങു പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.
വനത്തിനടുത്ത് താമസിക്കുന്നവരിൽ പ്രത്യേകിച്ച് കുരങ്ങ് പോലുള്ള ജീവികളുമായി ഇടപഴകുന്നവരിലാണ് ചെള്ളിലൂടെ രോഗം പകരുന്നതായി കണ്ടെത്തിയത്. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളൂകളിലൂടെ മാത്രമേ ഈ വൈറസിന് നിലനിൽക്കാനാകൂ. കൂടിയ അളവിലുള്ള പനി, ക്ഷീണം, ചൂട്, ഛർദി, മനംപുരട്ടൽ, അതിസാരം മുതലായവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നീണ്ടു നിൽക്കുകയാണെങ്കിൽ അടിയന്തിരമായി വൈദ്യ സഹായം ലഭ്യമാക്കണം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.