വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കുരങ്ങുപനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും കുരങ്ങുപനി മൂലം മരണം സംഭവിച്ചതിനാലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഓ ആർ കേളു എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കുരങ്ങുപനി തടയുന്നതിനായി ഒരു സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷിനെ ചുമതലപ്പെടുത്തി. ട്രൈബൽ പ്രമോട്ടർമാരുടെയും ആശാ പ്രവർത്തകരുടെയും സഹകരണത്തോടെ വിറക്, തേൻ മുതലായവ ശേഖരിക്കുന്നതിന് വേണ്ടി കാട്ടിൽ പോകുന്നവർക്ക് വാക്സിനേഷനും കൈകാലുകളിൽ ചെള്ള് കടിക്കാതിരിക്കാൻ ഉള്ള ലേപനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താൻ തീരുമാനിച്ചു. കുരങ്ങുപനിക്ക് എതിരെയുള്ള വാക്സിൻ മൂന്ന് ഡോസ് സ്വീകരിച്ചാൽ മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ എന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മായാദേവി, ജില്ലാ സർവെെലൻസ് ഓഫീസർ ഡോ. നൂന മെർജ, ബേഗൂർ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബീന, വെറ്ററിനറി ഡോക്ടർ ജവഹർ, അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി, ബേഗൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെറിൻ ജെറോഡ്. ജില്ലാ മലേറിയ ഓഫീസർ അശോക് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് ബാലൻ സി സി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ പ്രമോദ്, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി അനിൽ, ട്രൈബൽ പ്രമോട്ടർമാർ ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ശ്യാമള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.