24 April 2024, Wednesday

Related news

October 13, 2022
August 20, 2022
August 5, 2022
August 2, 2022
August 2, 2022
August 2, 2022
August 1, 2022
August 1, 2022
July 31, 2022
July 30, 2022

വാനര വസൂരി: പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
July 28, 2022 8:45 pm

വാനര വസൂരി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ 18,000 വാനരവസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസിലും യൂറോപ്പിലുമാണ് ഏറ്റവുമധികം രോഗബാധയുള്ളത്.

രോഗബാധക്ക് ശേഷം റിപ്പോർട്ട് ചെയ്ത് 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ, പുരുഷൻമാരുമായി ​ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ എന്നിവരിലാണ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ഇത്തരക്കാർ സ്വയം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരെയും സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പുരുഷൻമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ സുരക്ഷിതമായ തെരഞ്ഞെടുക്കലുകൾ നടത്തണം. ഇക്കാലത്ത് ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കുകയാണ് ഉചിതം.രോഗം ബാധിച്ചവർ മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും പുതിയ ലൈംഗിക പങ്കാളികളെ കണ്ടെത്തുകയും ചെയ്യരുതെന്ന് ലോകാരോഗ്യസംഘടന മേധാവി നിർദേശിച്ചു.

കുട്ടികളിലും ഗർഭിണിയായ സ്ത്രീകളിലും വാനര വസൂരി വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. അതേസമയം യുഎസില്‍ വാനര വസൂരി രോഗബാധിത ഇന്നലെ പ്രസവിച്ചു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് യുഎസ് ആരോഗ്യവിഭാഗം അറിയിച്ചു.

Eng­lish summary;Monkey pox: Warn­ing to reduce the num­ber of partners

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.