കുരങ്ങിന്‍റെ ആക്രമണം: ഓസിസ് യുവതാരം നാട്ടിലേക്ക് മടങ്ങി

Web Desk

പൊച്ചെഫ്സ്ട്രൂം

Posted on January 30, 2020, 11:28 am

അണ്ടർ 19 ലോകകപ്പിനിടെ കുരങ്ങ് ആ­ക്രമിച്ച ഓസ്ട്രേലിയൻ താരം ഫ്രേ­സർ ജെയ്ക് ഫ്രേസർ മക്ഗ്യുർഗ് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ചതിന് ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഔട്ടിങ്ങിന് പോയപ്പോഴാണ് സംഭവം.

പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ ടീം സന്ദര്‍ശനം നടത്തുമ്പോള്‍ മൃഗങ്ങളുടെ കൂടിന്റെ അടുത്തേക്ക് പോയതാണ് ഫ്രേസറിന് വിനയായത്. ആ സമയത്താണ് ഫ്രേ­സറിന് കുരങ്ങിന്റെ ആക്രമണമുണ്ടായത്.

കുരങ്ങ് മുഖത്തു മാന്തിയ സാഹചര്യത്തിൽ അപകടമില്ലെന്ന് ഉറപ്പാക്കുന്നതിനാണ് താരത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത്. അവിടെ വച്ച് ജെയ്ക് ഫ്രേസർ വിശദ ചികിത്സയ്ക്ക് വിധേയനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മൃഗങ്ങളുടെ കൂടിന് അടുത്തേക്ക് പേവരുത് എന്ന പാഠമാണ് ഇതില്‍ നിന്ന് ഞാന്‍ പഠിച്ചത്. ചികിത്സയ്ക്ക് വിധേയമായി എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനാണ് ശ്രമിക്കുന്നതെന്നും ഫ്രേസര്‍ പറഞ്ഞു.

Eng­lish Sum­ma­ry: mon­key attack, Jake Fras­er-McGurk to return home