Web Desk

ബാംഗളൂര്‍

June 10, 2020, 8:07 pm

പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുരങ്ങന്‍; വൈറല്‍ വീഡിയോ കാണാം

Janayugom Online

പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ കുരങ്ങന്റെ വീഡിയൊ വൈറല്‍. കര്‍ണാടകയിലാണ് സംഭവം.പിക്കേറ്റ് വിഷമിച്ച് ആശുപത്രി വരാന്തയിലെ പടിയില്‍ ഇരിക്കുന്ന കുരങ്ങനെ പിന്നീട് ജിവനക്കാരന്‍ എത്തി പരിശോധിക്കുകയായിരുന്നു.

അത് വരെ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കുരങ്ങന്‍ കാത്തിരിക്കുന്നത് നമ്മുക്ക് വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്.ജീവനക്കാരന്‍ മുറിവ് വൃത്തിയാക്കി മരുന്ന് വച്ചു കൊടുക്കുന്നതും കാണാന്‍ കഴിയും. വളരെ അച്ചടക്കത്തോടെ മരുന്ന് വയ്ക്കുന്ന കുരങ്ങന്റെ വീഡിയോ ലെറ്റ്‌സ് ഗോ ദണ്ടേലി എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാഠി വീഡിയോ ട്വീറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ENGLISH SUMMARY:monkey went to the hos­pi­tal for treatment
You may also like this video