Web Desk

മീററ്റ്

May 29, 2020, 7:11 pm

കോവിഡ് പരിശോധന സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നു; ആശങ്കയോടെ ആശുപത്രി അധികൃതര്‍,വീഡിയോ കാണാം

Janayugom Online

കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ച സ്രവ സാമ്പിളുകള്‍  കുരങ്ങന്മാര്‍ അപഹരിച്ച് കടന്നു കളഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളജിലെ ലാബിലാണ്  സംഭവം. രോഗം സംശയിച്ചിരുന്ന മൂന്നു പേരുടെ സ്രവസാമ്പിളുകളാണ് ലാബ് ടെക്‌നീഷ്യനെ ആക്രമിച്ചശേഷം കുരങ്ങന്മാര്‍ കൊണ്ടുപോയത്.

രോഗ ലക്ഷണം ഉള്ളവരില്‍ നിന്ന് വീണ്ടും ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ചു.  എന്നാല്‍ ആദ്യം ശേഖരിച്ച സാമ്പിളുകള്‍ കുരങ്ങന്മാര്‍ കൊണ്ടുപോയത് ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. കുരങ്ങന്മാര്‍ മരച്ചില്ലകളില്‍ ഇരുന്ന് സാമ്പിള്‍ കളക്ഷന്‍ കിറ്റുകള്‍ കടിച്ചു പൊട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് മെഡിക്കല്‍ കോളേജ് ചീഫ് സൂപ്രണ്ട് ഡോ. ധീരജ് ബല്യാന്‍ അറിയിച്ചു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചുവെങ്കിലും കുരങ്ങന്മാരെ പിടികൂടാന്‍ അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. സംഭവത്തെപ്പറ്റി ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയിരിക്കുയാണ്.

ENGLISH SUMMARY:monkeys tak­en covid sam­ples from hospital
You may also­like this video