28 March 2024, Thursday

Related news

March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023
January 9, 2023

മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
October 2, 2021 4:16 pm

പുരാവസ്തു വില്‍പ്പനയെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒമ്പതാം തീയതിവരെയാണ് മോന്‍സന് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം എസിജെഎം കോടതിയാണ് നടപടിയെടുത്തത്. സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ മോന്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

അതേസമയം ശില്‍പ്പിയെ പണം നല്‍കാതെ വഞ്ചിച്ച കേസിലും തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ വിട്ട് കിട്ടാന്‍ അപേക്ഷ നല്‍കി. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും. ക്രൈബ്രാഞ്ച് മോന്‍സന്റെ വീട്ടില്‍ നിന്ന് ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശില്‍പി സുരേഷിന്റെ പരാതിയിലാണ് വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് എത്തി റെയ്ഡ് നടത്തിയത്. വിശ്വരൂപം ശിൽപം ഉൾപ്പെടെ സുരേഷാണ് നിര്‍മ്മിച്ചത്. .

ENGLISH SUMMARY:Monson Maungkal remanded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.