20 April 2024, Saturday

Related news

April 17, 2024
March 28, 2024
March 5, 2024
September 11, 2023
September 8, 2023
September 3, 2023
August 23, 2023
June 30, 2023
June 26, 2023
June 25, 2023

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകളെന്ന് ശ്രീനിവാസന്‍: നടനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ച് മോന്‍സന്‍ കേസിലെ പരാതിക്കാരന്‍

Janayugom Webdesk
കൊച്ചി
October 9, 2021 4:40 pm

നടന്‍ ശ്രീനിവാസനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ച്‌ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയ പരാതിക്കാരന്‍. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. മോന്‍സനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

ടിപ്പു സുല്‍ത്താന്റേതെന്ന് മോന്‍സന്‍ അവകാശപ്പെട്ട സിംഹാസനത്തില്‍ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സന്‍ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോന്‍സന്റെ മ്യൂസിയത്തില്‍ പോയത്. അവിടെ വെച്ച്‌ പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്. മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം ഒരു ആയൂര്‍വേദ ആശുപത്രിയില്‍ പോയിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

 


ഇതുകൂടി വായിക്കൂ: ഐഫല്‍ ടവര്‍ രണ്ടു തവണ വില്‍പ്പനക്ക് വെച്ച കള്ളനെ വെല്ലുമോ കേരളത്തിലെ മോന്‍സണ്‍ തട്ടിപ്പ് !


 

അതേസമയം മോന്‍സനെതിരെയുള്ള പുരാവസ്തു-സാമ്ബത്തിക തട്ടിപ്പുകള്‍ ഓരോ ദിവസവും ഒന്നൊന്നായി പുറത്തുവരികയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തുറവൂര്‍ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. സാമ്ബത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു.

20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്തണമെന്നും മോന്‍സന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച്‌ 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു. മോന്‍സന്റെ നിര്‍ദ്ദേശപ്രകാരമാണ് കച്ചവടക്കാരന്റെ കയ്യില്‍ പണം ഏല്‍പ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

 

Eng­lish sum­ma­ry; Mon­son Mavun­gal case: Defama­tion case filed against Sreenivasan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.