June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

മോന്‍സൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

By Janayugom Webdesk
October 8, 2021

പുരാവസ്തു- സാമ്ബത്തിക തട്ടിപ്പുകേസ് പ്രതി മോന്‍സൻ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്ബത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സൻ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതിയാണ് തള്ളിയത്.ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സൻന്‍റെ വാദം.

മോന്‍സൻനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോന്‍സൻന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്ത കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് 1.72 കോടി രൂപ തട്ടിയ കേസിലുമാണ് ജാമ്യം തള്ളിയത്.

അതേസമയം, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ വന്നത് ചികിത്സക്കെന്ന് മോന്‍സൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരന്‍ തന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞ് അന്നു തന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോന്‍സണ്‍ പറഞ്ഞു. ഈ മാസം 20 വരെയാണ് മോന്‍സൻ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി.
eng­lish summary;Monson Mavun­gal’s bail appli­ca­tion rejected
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.