പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കലിന്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് ഗൈക്കോടതി. മോൻസൻ പുരാവസ്തു കച്ചവടക്കാരനായതിനാൽ യാത്രകൾ ഇതിന് വേണ്ടിയായിരുന്നോ എന്ന് അറിയണം. പൊലീസ് എൻഫോഴ്സ്മെന്റിന് നൽകിയ കത്തിൽ പ്രതിയുടെ വിദേശയാതകളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റിനെ കക്ഷി ചേർക്കാൻ നിർദ്ദേശം നൽകി. മോൻസന്റെ മുൻ ഡ്രൈവർ അജിത്ത് മോൻസനും പൊലീസുകാര്യം ദീഫണിപ്പെടുത്തുവെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേസ് വീണ്ടും 19 ന് പരിഗണിക്കും.
English Summary: Monson Mavungal’s overseas travel enforcement has joined the party
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.