23 April 2024, Tuesday

Related news

April 17, 2024
September 3, 2023
June 30, 2023
June 21, 2023
August 3, 2022
November 30, 2021
November 13, 2021
November 3, 2021
October 29, 2021
October 28, 2021

മോൻസൻ വീണ്ടും കസ്റ്റഡിയിൽ; സഹായികളെ ചോദ്യം ചെയ്യും; സംസ്കാര ചാനലിന് 10 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി

Janayugom Webdesk
കൊച്ചി
October 25, 2021 5:28 pm

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. 3 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കിളിമാനൂർ സ്വദേശി സന്തോഷിന്റെ പരാതിയിലുള്ള കേസിലാണ് നടപടി. അതിനിടെ മോൻസണുമായി ബന്ധപ്പെട്ട ടി. വി സംസ്കാര കേസിൽ ഒന്നാംപ്രതി ഹരിപ്രസാദിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം പൂവച്ചലിലുള്ള വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. സംസ്കാര ചാനലിന്റെ 1.51 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. അതേസമയം ടെലിവിഷൻ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാൾ തന്നെ കബിളിപ്പിച്ചെന്ന് മോൻസൻ മാവുങ്കൽ മൊഴി നൽകിയിരുന്നു.

സംസ്കാര ചാനലിന് മറ്റ് ഉടമകൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നൽകി. സംസ്കാര ചാനലിന് 10 ലക്ഷം രൂപ മോൻസൺ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ പെൻഡ്രൈവ് നശിപ്പിച്ച സംഭവത്തിൽ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോൻസന്റെ നിർദേശ പ്രകാരം പെൻഡ്രൈവ് കത്തിച്ചു കളഞ്ഞുവെന്ന് ജിഷ്ണു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മോൻസനു വേണ്ടി ചെയ്ത വഴിവിട്ട പ്രവർത്തനങ്ങൾ മോൻസന്റെ മാനേജർ ജിഷ്ണു, ഡ്രൈവർ ജെയ്സൺ, ബോഡി ഗാർഡ് മാത്യു എന്നിവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു. ഇത്രയും കാലം മോൻസനൊപ്പം നിന്നത് തങ്ങളുടെ ഗതികേട് കൊണ്ടാണെന്നാണ് ഇവർ പറഞ്ഞത്. കോടതി വരാന്തയിൽ വച്ചാണ് തെളിവു നശിപ്പിക്കാൻ മോൻസൻ ആവശ്യപ്പെട്ടതെന്നാണ് ജിഷ്ണു പറയുന്നത്. കത്തിച്ച അവശിഷ്ടങ്ങൾ എവിടെയൊക്കെ നിക്ഷേപിക്കണമെന്നും മോൻസൻ പറഞ്ഞിരുന്നതായി ജിഷ്ണു വെളിപ്പെടുത്തി. പെൻഡ്രൈവിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല, നശിപ്പിച്ചേക്ക് എന്നുപറഞ്ഞപ്പോൾ താനത് നശിപ്പിച്ചു. വീട്ടിൽ ഉണ്ടായിരുന്നത് അന്പതോളം കാമറകൾ മോൻസൻ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താൻ കണ്ടിട്ടുണ്ടെന്നും ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.

 

Eng­lish Sum­ma­ry: Mon­son remand­ed in cus­tody; Assis­tants will be ques­tioned; It was found that Rs 10 lakh was hand­ed over to the cul­ture channel

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.