ആളുകളെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച മോന്സണ് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആകെയുള്ളത് 176 രൂപ മാത്രം. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്സണ് മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചുവെന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്സണ് ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് പാസ്പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. ഒരു ദിവസം 30,000 രൂപയാണ് വൈദ്യുതി ബില്‍. ഇതും അടച്ചിട്ടില്ല. കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോന്സന് മാവുങ്കലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അക്കൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.
English Summary: Monson’s employees were not paid
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.