October 1, 2022 Saturday

മഴക്കാല ചര്‍മ്മരോഗങ്ങളും പ്രതിവിധിയും

ഡോ. ശാലിനി വി ആർ
ഡെര്‍മറ്റോളജിസ്റ്റ്, എസ്‌യുടി ഹോസ്പിറ്റല്‍, പട്ടം
June 14, 2021 12:21 pm

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളും വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും ആണ് നമ്മള്‍ ഏറ്റവും ശ്രദ്ധിക്കുന്നത്. അതുപോലെ തൊലിപ്പുറത്ത് ബാധിക്കുന്ന ചില രോഗങ്ങളും ചില ചര്‍മ്മരോഗങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും പ്രാണികള്‍ കാരണം ഉണ്ടാകുന്ന ചില ത്വക്ക് രോഗങ്ങളെ കുറിച്ചും നമുക്ക് അറിയേണ്ടതുണ്ട്.

സ്‌കിന്‍ ഒരു പുറംഭിത്തി പോലെയാണ് നമ്മളെ സംരക്ഷിക്കുന്നത്. ഈര്‍പ്പം പിടിച്ചാല്‍ ഭിത്തിക്കുണ്ടാകുന്ന കേട് പോലെ തന്നെ തൊലിയില്‍ ഈര്‍പ്പം കെട്ടിനിന്നാല്‍ തൊലിയുടെ കെട്ടുറപ്പ് നഷ്ടപ്പെടുകയും അതിലൂടെ ഫംഗസ്, ബാക്ടീരിയ പോലുള്ള അണുബാധ സംഭവിക്കുകയും ചെയ്യുന്നു.

Fun­gal Infections

1. Ath­lete’s foot/ വളംകടി/ പുഴുക്കടി

കാല്‍ വിരലിന്റെ ഇടയില്‍ വെള്ളം കെട്ടിനിന്ന് തൊലി അഴുകി അതുവഴി പൂപ്പല്‍ ബാധയുണ്ടാകുന്നു. ചൊറിച്ചിലും പുകച്ചിലും ചുവന്ന പാടുകളായോ മൊരിച്ചില്‍ അല്ലെങ്കില്‍ വിണ്ടുകീറലായോ കാണാം.

പ്രതിവിധി: കാലില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ചെരുപ്പുകള്‍ ഒഴിവാക്കുക, തുറന്ന ചെരുപ്പുകള്‍ ഉപയോഗിക്കുക. കാല്‍ നനഞ്ഞാല്‍ വൃത്തിയുള്ള വെള്ളത്തില്‍ കഴുകി ഉണങ്ങിയ തുണികൊണ്ട് ഒപ്പി, ഉണക്കി വൃത്തിയാക്കി വയ്ക്കുക. നനഞ്ഞ ചെരുപ്പും കഴുകി ഉണക്കി വയ്ക്കുക

2. Ony­chomy­co­sis / നഖത്തില്‍ ഉണ്ടാകുന്ന ഫംഗല്‍ രോഗം

എപ്പോഴും വെള്ളത്തില്‍ നനയുന്ന പ്രവര്‍ത്തി ചെയ്യുന്നവരില്‍ സാധാരണയായി കാണുന്നു. Dia­betis ഉള്ളവരിലും കാണാം.

3. Parony­chia / നഖച്ചുറ്റ് പഴുക്കുക / കുഴി നഖം

നഖത്തില്‍ ഉണ്ടാകുന്ന ഫംഗല്‍ രോഗത്തിന്റെ കൂടെയോ അതില്ലാതെയോ നഖത്തിന് ചുറ്റുമുള്ള ഭാഗം പഴുത്തു വരാം.
കഴിവതും ദീര്‍ഘനേരം വെള്ളത്തില്‍ ജോലി ചെയ്യുമ്പോള്‍, കൈ മുടി കിടക്കുന്ന ഗ്ലൗസ് ഇട്ട് വെള്ളം അതിനകത്ത് പ്രവേശിക്കാതെ ഭദ്രമാക്കി വെയ്ക്കുവാന്‍ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

4. Ring worm Infec­tion / വട്ടച്ചൊറി

ശരീരത്തിന്റെ മടക്കുകളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഫംഗല്‍ ഇന്‍ഫെക്ഷന്‍. തുടയുടെ വശങ്ങളില്‍, കക്ഷത്തില്‍, മാറിടത്തിന്റെ അടിയില്‍ ഒക്കെ വരാം. ചൊറിച്ചില്‍, വട്ടം വട്ടമായി കാണുന്ന ചുവന്ന മൊരിച്ചിലോടു കൂടിയ പാടുകള്‍.

പ്രതിവിധി: ശരീരം വിയര്‍ക്കുകയോ നനയുകയോ ചെയ്താല്‍ ഡ്രസ്സ് മാറുക, രണ്ട് നേരം കുളിക്കുക പക്ഷേ കഴിവതും സോപ്പ് ഉപയോഗിക്കാതെ നോക്കുക, ഇല്ലെങ്കില്‍ വരള്‍ച്ച ഉണ്ടാകാത്ത സോപ്പ് ഉപയോഗിക്കുക. മൊയ്സ്‌റുറൈസിംഗ് ലോഷന്‍ ഇടുക, കാറ്റ് കൊള്ളിക്കുക, പൗഡര്‍ ധരിക്കുക (Aller­gy / Asth­ma എന്നിവ ഉള്ളവര്‍ ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക, pow­der ഇടാതെ ഇരിക്കുന്നതാണ് നല്ലത്) സ്റ്റിറോയിഡ് ഉള്ള മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക. Recur­rent ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ തൈറോയ്ഡും ഷുഗര്‍ ലെവലും പരിശോധിക്കുക.

Bac­te­r­i­al Infections

1. Impeti­go

സാധാരണയായി കുട്ടികളില്‍ കാണുന്ന Bac­te­r­i­al infec­tion തേൻ ഉണങ്ങിപിടിച്ച പോലെയുള്ള പറ്റലുകളുമായി കാണുന്ന ചുവന്ന വട്ടത്തിലുള്ള ero­sions അഥവാ മുറിവുകള്‍ ആയി കാണുന്നു അല്ലെങ്കില്‍ കുമിളകളായി വന്ന് പൊട്ടി മുറിവ് ആകുന്നു. ഇത് പകരുന്ന അസുഖമാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

2. Fol­li­culi­tis

രോമകൃത്ത് പഴുക്കുക. വിയര്‍ക്കുന്ന മൂലവും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന മൂലവും ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ഭാഗങ്ങളില്‍ രോമം കൂപത്തില്‍ അണുബാധ ഉണ്ടാകുന്നു.

പ്രതിവിധി:
· എക്‌സൈസ് ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
· അഴുക്ക് വെള്ളത്തില്‍ നനഞ്ഞാല്‍ ഉടുപ്പ് മാറ്റുക.
· Recur­rent ആയി വരുന്നവര്‍ ആന്റിബയോട്ടിക് സോപ്പ് ഉപയോഗിക്കുക, mois­tur­iz­er ഉപയോഗിക്കുക, മറ്റ് രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.

ഇനി നമ്മള്‍ അറിയേണ്ടത് ഈര്‍പ്പം മൂലം ത്വക്ക് രോഗങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മഴക്കാലത്ത് ഉള്ള അധികം ചൂടും തണുപ്പും അല്ലാത്ത കാലാവസ്ഥ മിക്ക ചര്‍മരോഗങ്ങള്‍ ഉള്ളവരിലും നല്ല മാറ്റം ആണ് കാണിക്കുന്നത്. പ്രത്യേകിച്ചും Pso­ri­a­sis പോലുള്ള രോഗികളില്‍. എന്നാല്‍ ചില അസുഖങ്ങള്‍ ഹ്യുമിഡിറ്റി / അന്തരീക്ഷ ഈര്‍പ്പം കൊണ്ട് വഷളാകുന്നു.

3. Eczema
ഈര്‍പ്പം തൊലിയുടെ sen­si­tiv­i­ty കൂട്ടുകയും പുറമെ നിന്നുള്ള Aller­gen നെ കടത്തിവിടുകയും ചെയ്യുന്നതിനാല്‍ രോഗം വഷളാകുന്നു. ശരീരം അധികനേരം നനഞ്ഞിരിക്കുന്നത് ചൊറിച്ചില്‍ കൂട്ടാം.

പ്രതിവിധി:
Ambi­ent cli­mate ല്‍ ഇരിക്കുക, നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക, കുളിക്കുക, mois­tur­iz­er പുരട്ടുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ അതിന് നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ കഴിക്കുക.
Acne / മുഖക്കുരുകള്‍ — ഹ്യുമിഡിറ്റി ഓയില്‍ സെക്രീഷന്‍ കൂട്ടുന്നു. പഴുത്ത കുരുക്കള്‍ വരാനും കുരുക്കളുടെ എണ്ണം കൂടാനും കാരണമാകുന്നു. അധികം ഡ്രൈ ആകുന്ന ഫേസ് വാഷ് ഉപയോഗിക്കരുത്. Heavy മേക്കപ്പ് ധരിക്കരുത്. Gel രൂപത്തിലുള്ള സണ്‍സ്‌ക്രീന്‍ ധരിക്കണം.

4. Pig­men­tary disease

മുഖത്തും ശരീരത്തിലും കറുത്ത പാടുകള്‍ ഉള്ളവര്‍ മഴയാണെന്ന് കരുതി സണ്‍സ്‌ക്രീന്‍ ധരിക്കുന്നത് നിര്‍ത്തരുത്. അത് pig­men­ta­tion കൂട്ടും

5. Dan­druff - ഏത് കാലാവസ്ഥയിലും താരന്‍ വരാമെങ്കിലും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരുത്താനും, താരൻ വഷളാക്കാനും കാരണമാകുന്നു.
മഴക്കാലത്ത് കൊതുകുകളും പ്രാണികളും മുട്ടയിട്ട് പെരുകുന്നതിനാല്‍ അവ കടിച്ച് ഉണ്ടാകുന്ന ഇന്‍സക്ട് ബൈറ്റ് റിയാക്ഷന്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇപ്പോള്‍ കേരളത്തില്‍ അധികമായി കാണുന്ന ഒരു പ്രാണിയാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍. ഇവ ഉണ്ടാക്കുന്ന കെമിക്കല്‍ ദ്രാവകം ശരീരത്തില്‍ ആസിഡ് വീണ് പൊള്ളല്‍ പോലെ blisters(കുമിളകളും) അത് പൊട്ടി മുറിവുകളും ഉണ്ടാക്കുന്നു. പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും.

പ്രതിവിധി:
പൊന്ത ചെടികള്‍ വെട്ടി വൃത്തിയാക്കി വയ്ക്കുക. ജനലുകളില്‍ നെറ്റ് അടിക്കുക. ശരീരം മറഞ്ഞുകിടക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കട്ടിലും സോഫയും ഉപയോഗിക്കുമ്പോള്‍ കുടഞ്ഞ് / തട്ടി വൃത്തിയാക്കുക.

ഈ വിവരിച്ച അസുഖങ്ങള്‍ ആണ് സാധാരണയായി മഴക്കാലത്ത് ശ്രദ്ധിക്കേണ്ട തൊലിപ്പുറത്ത് കാണുന്ന രോഗങ്ങള്‍. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സമീപത്തുള്ള ഡെര്‍മറ്റോളജിസ്റ്റിനെ കാണുക.
Eng­lish sum­ma­ry; rainy Dis­eases and Remedies
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.