മഴക്കാലത്ത് മുടിയും മുഖവും സംരക്ഷിക്കുന്നതെങ്ങനെ- അറിയാം ചില പൊടിക്കൈകള്‍

Web Desk
Posted on June 11, 2020, 6:31 pm

മഴക്കാലമായാല്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വലിയ ഭീഷണികളാണ്. ക്രീമുകളുടെ കാര്യത്തിലും മേക്കപ്പിന്റെ കാര്യത്തിലും മുടിയുടെ കാര്യത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ കൊടുക്കേണം.
മഴക്കാലത്ത്. വാട്ടര്‍പ്രൂഫ് ലിപ്സ്റ്റിക്കും, കോംപാക്ടും ഐലനറുമെല്ലാം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് ചര്‍മത്തില്‍ അണുബാധ ഉണ്ടാകാന്‍ നല്ല സാധ്യതയുണ്ട്. അതിനാല്‍ രണ്ടു ദിവസം കൂടുമ്പോഴെങ്കിലും എണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മുഖത്തിലും കഴുത്തിലുമെല്ലാം മസാജ് ചെയ്യാം. ഇനി മുടിയുടെ കാര്യത്തിലും വേണം മഴക്കാലത്ത് പ്രത്യേക ശ്രദ്ധ.

മഴക്കാലമാണ് മുടി ഉണങ്ങിക്കിട്ടില്ല, അല്ലെങ്കില്‍ മഴയത്ത് നനഞ്ഞ മുടിയല്ലേ എനി കഴുകേണ്ടതില്ലല്ലോ എന്നെല്ലാം കരുതി തലനനച്ചുള്ള കുളി ഒഴുവാക്കരുത്. നമ്മള്‍ കാണുന്നില്ലെങ്കിലും മഴക്കാലത്തും തലമുടിയില്‍ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞ് കൂടും. ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് തലമുടി നന്നായി കഴുകണം. പുറത്തു പോകുന്നതിനു മുമ്പ് പ്രൊട്ടക്ടീവ് സെറം ഉപയോഗിക്കുന്നതും നല്ലതാണ്.

 

നനഞ്ഞ മുടി കെട്ടിവെയ്ക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. കുളികഴിഞ്ഞ ഉടനെ അഴിച്ചിട്ട് ഉണങ്ങാന്‍ അനുവദിക്കണം. മഴക്കാലത്ത് മുടികൊഴിച്ചില്‍ കൂടുതലായി കാണുകയാമെങ്കില്‍ പ്രത്യേകം എണ്ണയും സിറവുമെല്ലാം ഉപയോഗിക്കാന്‍ ശ്രദ്ധിക്കമം. ഒരു പ്രൊഫഷണലിനെ ബന്ധപ്പെടുന്നതും നന്നായിരിക്കും. അതേ പോലെതന്നെയാണ് തലയില്‍ ചൊറിച്ചിലനുഭവപ്പെടുന്നതും.

 

ഇത് മഴക്കാലത്ത് വരണ്ട ചര്‍മം പൊഴിയുന്നത് കൊണ്ടാണെന്ന് മനസിലാക്കണം. ഇത്തരത്തില്‍ മഴക്കാലത്ത് മുടിക്കുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് മുടിയിയെ സംരക്ഷിച്ച് മുടിയിഴകളെ കരുത്തുറ്റവയാക്കണം. കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് മഴക്കാലത്ത് ചിലപ്പോള്‍ അനുയോജ്യമായിരിക്കണമെന്നില്ല കാരണം തണുപ്പു തന്നെ. ഈ സമയത്ത് കാച്ചിയ എണ്ണയും താളിയുമെല്ലാം ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്.

Eng­lish Sum­ma­ry: mon­soon hair care tip