ചന്ദ്രന്‍ ചുരുങ്ങുന്നു; ഉപരിതലത്തില്‍ ചുളിവുകളും പ്രകമ്പനവും

Web Desk
Posted on May 14, 2019, 9:54 pm

വാഷിങ്ടണ്‍: ചാന്ദ്രോപരിതലത്തില്‍ ചുളിവുകള്‍ വരുന്നതായും ചന്ദ്രന്‍ ചുരുങ്ങതായും നാസയുടെ റിപ്പോര്‍ട്ടുകള്‍. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തല്‍. ഭൂമിയെ പോലെ അന്തരീക്ഷത്തില്‍ പാളികളില്ലാത്തത് കൊണ്ടാകാം ചുരുങ്ങുന്നതെന്നാണ് നാസയുടെ നിഗമനം.
ഉപരിതലത്തില്‍ ചുളിവുകള്‍ വീഴുന്നതിന് പുറമെ പ്രകമ്പനങ്ങളും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചന്ദ്രന്‍ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. റിക്ചര്‍ സ്‌കെയിലില്‍ അഞ്ച് വരെ തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്.

You May Also Like This Video