June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

സോഷ്യൽ മീഡിയയിൽ താരങ്ങളായ ഗേ ദമ്പതികൾക്ക് ഇപ്പോൾ കടുത്ത മാനസിക പീഡനം, കാരണം ഇതാണ്

By Janayugom Webdesk
December 13, 2019

കൊച്ചി: ഫേസ്ബുക്കിലൂടെ തങ്ങളുടെ വിവാഹം പ്രഖ്യാപിച്ച സ്വവർഗ്ഗാനുരാഗികളായ നിവേദ് ആന്റണിയ്ക്കും റഹീമിനുമെതിരെ സദാചാര ആക്രമണം. വിവാഹ വാർത്ത ഷെയർ ചെയ്ത നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സദാചാരവാദികളുടെ ആക്രമണം. ക്രിസ്ത്യാനിയാണെങ്കിൽ ബൈബിൾ വായിച്ച് ഇതിൽ നിന്നും പിന്മാറി സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കണമെന്നും പ്രാർത്ഥനയിൽ തുടർന്നു ജീവിച്ചാൽ വിപരീത സ്വഭാവം മാറിക്കിട്ടുമെന്നും പറയുന്നു.

ആദ്യത്തെ ഗേ ദമ്പതികളായ നികേഷിനും സോനുവിനും ശേഷം വിവാഹത്തിന് തയ്യാറെടുക്കുന്നവരാണ് നിവേദ് ആന്റണിയും റഹീമും. നിവേദ് ബൈബിൾ വായിച്ച് ദൈവപാതയിലേയ്ക്ക് വരണമെന്നും പങ്കാളിയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നുമാണ് റോണി എന്നൊരാളുടെ കമന്റ്. ഇരുവർക്കും ബന്ധം പിരിയാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യ സഹായം തേടാമെന്നും ഇയാൾ ഉപദേശിക്കുന്നുണ്ട്.

സ്വവർഗ്ഗാനുരാഗം സംസ്കാരത്തിനു മേൽ വന്നുവീഴുന്ന മുള്ളുകളാണെന്നാണ് ജിസ് രാജ് എന്നയാളുടെ കമന്റ്. സ്ത്രീയോടൊപ്പം എന്നതുപോലെ പുരുഷനോടൊപ്പം ശയിക്കുന്നതും മ്ലേച്ചതയാണെന്നാണ് ആഷിക് ജോയ് എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്. അനീതി പ്രവർത്തിക്കുന്നവർക്ക് ദൈവരാജ്യം ലഭിക്കുകയില്ലെന്ന് നിങ്ങൾ അറിയുന്നില്ലേ എന്നും ഇയാൾ ബൈബിളിനെ ഉദ്ദരിച്ച് ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതൊക്കെ പബ്ലിഷ് ചെയ്യുന്നതിന്റെ ഉദ്ദേശമാണ് പിടികിട്ടാത്തത് എന്നാണ് മുഹമ്മദ് സിനാൻ എന്നയാളുടെ കമന്റ്.

സദാചാരവാദികളുടെ ആക്രമണം നേരിടുമ്പോഴും നിവേദിനും റഹീമിനും ആശംസ അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് താനും റഹീമുമായുള്ള വിവാഹം ഉടനുണ്ടെന്ന് കൊച്ചി സ്വദേശിയായ നിവേദ് അറിയിച്ചത്. ടെലി റേഡിയോളജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ക്ലയന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണെന്നാണ് നിവേദ്. റഹിം വിദേശത്ത് ടെലികോം എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. താനൊരു ഗേ ആയതുകൊണ്ട് കുടുംബത്തിൽ നിന്നും എതിർപ്പ് നേരിട്ടുവെന്ന് നിവേദ് പറഞ്ഞു. വിവാഹം ക്രിസ്തുമസിന് മുമ്പുണ്ടാകുമെന്നും നിവേദ് വ്യക്തമാക്കിയിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.