September 29, 2023 Friday

Related news

September 25, 2023
July 10, 2023
July 5, 2023
June 19, 2023
June 10, 2023
June 2, 2023
May 29, 2023
March 8, 2023
January 28, 2023
October 6, 2022

ബീച്ചിൽ സദാചാര ആക്രമണം; മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്

Janayugom Webdesk
മംഗളൂരു
June 2, 2023 10:33 am

സോമേശ്വര ബീച്ചിലുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ളവരാണ് വിദ്യാർഥികൾ. ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്താണ് ഒരു സംഘം മർദിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ട് 7.30നാണ് സംഭവം. വിദ്യാർഥികളെ പിന്തുടർന്ന സംഘം ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളെയും കൈയേറ്റം ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. ഉള്ളാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബീച്ച്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി ഉള്ളാൽ പൊലീസ് അറിയിച്ചു. ബീച്ചിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പരിക്കേറ്റ മൂന്ന് വിദ്യാർഥികളും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

eng­lish summary;Moral attack on Man­galu­ru beach; Injury to Malay­ali med­ical students

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.