8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
December 4, 2024
November 30, 2024
November 28, 2024
November 27, 2024
November 25, 2024

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ സദാചാര ഗുണ്ടായിസം; ഏഴ് പേർക്കെതിരെ കേസ്

മർദ്ദിച്ചത് ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം
Janayugom Webdesk
കോഴിക്കോട്
October 29, 2024 10:43 pm

ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിക്കും ബന്ധുവിനും നേരെ സദാചാര ഗുണ്ടായിസം. വിദ്യാർഥിനിയും ബന്ധുവായ യുവാവും റോഡിൽ നിന്ന് സംസാരിച്ചതിനെ ചോദ്യംചെയ്തെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി എം രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവും പെൺകുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പി എം രതീഷ, വിപിൻ ലാൽ, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ് എടുത്തു. ബിഎൻഎസ് 74,190, 351 (2) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് നടന്നു പോകുന്നതിനിടെ വഴിയിൽവെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് പി എം രതീഷും സംഘവും എത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. സഹോദരനാണ് എന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും മർദ്ദിച്ചെന്നും വിദ്യാർഥിനിയുടെ പരാതിയിലുണ്ട്. വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റ് കൂടിയാണ് രതീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.