May 27, 2023 Saturday

Related news

February 17, 2022
January 13, 2022
October 22, 2021
October 20, 2021
April 13, 2021
November 27, 2020
November 19, 2020
November 18, 2020
October 25, 2020
October 24, 2020

യെസ് ബാങ്ക് മൊറ​ട്ടോറിയം; മൂന്ന് പ്രവൃത്തി​ ദിനങ്ങൾക്കുള്ളിൽ പിൻവലിക്കും

Janayugom Webdesk
ന്യൂഡൽഹി:
March 14, 2020 3:13 pm

പ്രതിസന്ധിയിലായ യെസ്​ ബാങ്കിന്​ ആർബിഐ ഏർപ്പെടുത്തിയ മൊറ​ട്ടോറിയം മൂന്ന് പ്രവൃത്തി​ ദിനങ്ങൾക്കുള്ളിൽ പിൻവലിക്കും. ഏപ്രിൽ മൂന്ന്​ വരെയാണ്​ ആർബിഐ മൊറ​ട്ടോറിയം ഏർപ്പെടുത്തിയിരുന്നത്​. എസ്​ബിഐയുടെ നേതൃത്വത്തിൽ യെസ്​ ബാങ്കിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ്​ ആർബിഐ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്​. 7,250 കോടി നൽകി യെസ്​ ബാങ്കിലെ 49 ശതമാനം ഓഹരികൾ വാങ്ങുവാൻ എസ്​ബിഐ തീരുമാനമെടുത്തിരുന്നു. ഐസിഐസിഐ ബാങ്ക്​ 1000 കോടി നിക്ഷേപം നടത്തി 100 കോടി ഓഹരിയും വാങ്ങും. ആക്​സിസ്​ ബാങ്ക്​ 600 കോടി നിക്ഷേപം നടത്തി 60 കോടി ഓഹരി വാങ്ങാനും നിശ്ചയിച്ചിരുന്നു. കൊടാക് മഹീന്ദ്ര, എച്ച്ഡിഎഫ് സി തുടങ്ങിയ സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിൽ ഓഹരി എടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നേരത്തെ ആർബിഐ മൊറ​ട്ടോറിയം വന്നതോടെ യെസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. പരമാവധി 50,000 രൂപ വരെയായിരുന്നു യെസ്​ ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ സാധിച്ചിരുന്നത്​. മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്കിന്റെ ഇ‑ബാങ്കിംഗ് സേവനങ്ങളടക്കം തടസ്സപ്പെടുകയും യെസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനും തടസ്സം നേരിടുകയും ചെയ്തിരുന്നു. യെസ് ബാങ്കിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന ഫോൺപേ ആപ്പുകളുടെ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു.

ENGLISH SUMMARY:moratorium of yes bank will with­draw with­in three days

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.