October 6, 2022 Thursday

Related news

August 25, 2022
June 20, 2022
February 17, 2022
January 13, 2022
October 22, 2021
October 20, 2021
August 10, 2021
June 22, 2021
June 21, 2021
May 24, 2021

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
September 10, 2020 7:33 pm

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കൾ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു. ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാൻ ഉപഭോക്താക്കൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകൾ തീരുമാനമെടുത്തത്.

എന്നാൽ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാൻ സുപ്രീം കോടതി കേന്ദ്രത്തിനും റിസർവ് ബാങ്കിനും നിർദേശം നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; mora­to­ri­um on loan repay­ment; supreme court extends time

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.