മോർട്ടോറിയം കാലയളവിൽ വായ്പ പലിശ; കേന്ദ്രത്തിനും ആർബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

Web Desk

ന്യൂഡൽഹി

Posted on May 26, 2020, 9:52 pm

മോർട്ടോറിയം പ്രഖ്യാപിച്ച കാലയളവിൽ വായ്പകളുടെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ആർബിഐയ്ക്കും നോട്ടീസ് അയച്ചു.

മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ ഗജേന്ദ്ര ശർമ്മ സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് നോട്ടീസ് അയക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് കെ കൗൾ, എം ആർ ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ആർബിഐ ബാങ്ക് വായ്പകൾക്ക് ആറ് മാസത്തെ മോറട്ടോറിയം അനുവദിച്ചത്.

എന്നാൽ ഈ കാലവധിയ്ക്കുള്ള വായ്പാ തിരിച്ചടവിന്റെ പലിശ നൽകണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇത് സംബന്ധിച്ച വ്യക്തമായ തീരുമാനം സ്വീകരിക്കാൻ കേന്ദ്ര സർക്കാരും ആർബിഐയും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഗജേന്ദ്ര ശർമ്മ കോടതിയെ സമീപിച്ചത്. കേസ് അടുത്ത ആഴ്ച്ച പരിഗണിക്കും.

you may also like this video;