മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാം: കേന്ദ്രം സുപ്രീംകോടതിയില്‍

Web Desk

ന്യൂഡല്‍ഹി

Posted on September 01, 2020, 4:56 pm

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മൊറോട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഈ കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി വാദം നാളെ കേള്‍ക്കും.

പിഴപ്പലിശ ഈടാക്കുന്നതിന് എതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറോട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായി മൂന്ന് മാസത്തേക്കാണ് ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മൊറോട്ടോറിയം അനുവദിച്ചത്. പിന്നീട് ഈ കാലാവധി ആരു മാസത്തേക്ക് നീട്ടി. മൊറോട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ മൊറോട്ടോറിയം രണ്ട് വര്‍ഷത്തേക്ക് വരെ നീട്ടണമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. മൊറോട്ടോറിയം കാലയളവില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ഇന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചില്ല.

ENGLISH SUMMARY: MORATORIUM WILL BE EXTENDED TO TWO YEARS
YOU MAY ALSO LIKE THIS VIDEO