October 3, 2022 Monday

മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു; വ്യാപാരികൾക്ക് പ്രതീക്ഷകളും ഒപ്പം ആശങ്കകളും

Janayugom Webdesk
മൂന്നാർ
September 27, 2020 7:52 pm

മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു; വ്യാപാരികൾക്ക് പ്രതീക്ഷകളും ഒപ്പം ആശങ്കകളും മൂന്നാർ: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിന്റെ കുളിരുതേടി സഞ്ചാരികളെത്തി തുടങ്ങി. വ്യാപാര മേഖലയ്ക്കടക്കം വലിയ പ്രതീക്ഷ പകരുമ്പോളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയെത്തുന്ന സഞ്ചാരികള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വിനോദ സഞ്ചാരികള്‍ എത്തുന്നത് വലിയ ജാഗ്രതയോടെ കാണണമെന്നും ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ദേവികുളം എം എല്‍ എ എസ് രാജേന്ദ്രൻ പറഞ്ഞു.

മാസങ്ങള്‍ക്ക് ശേഷമാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് വിനോദ സഞ്ചാരികളെത്തി തുടങ്ങിയത്. വിവിധ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനത്ത് നിന്നുമുള്ള സഞ്ചാരികളാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ ഇവിടേയ്ക്കെത്തുന്ന സഞ്ചാരികള്‍ വേണ്ട രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കോവിഡ് വ്യാപനം വലിയ രീതിയില്‍ നടക്കുന്ന സമയത്ത് വിനോദ സഞ്ചാരികള്‍ എത്തുന്നത് വ്യാപാരികളും ഹോട്ടൽ ജീവനക്കാരും ആശങ്കയോടെയാണ് കാണുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സഞ്ചാരികളെ മാത്രമേ കടകളില്‍ പ്രവേശിപ്പിക്കു എന്ന നിലപാടിലാണ് വ്യാപാരികള്‍. സഞ്ചാരികളെത്തി തുടങ്ങിയത് പ്രതീക്ഷ പകരുന്നതാണെങ്കിലും ദേവികുളം,മൂന്നാര്‍ മേഖലകളില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് പ്രതിസന്ധിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഫലപ്രദമായ സംവിധാനങ്ങളിലൂടെ മാത്രമേ മുന്നോട്ട് പോകാനാവൂവെന്ന് വ്യാപാരികൾ പറഞ്ഞു.

Eng­lish sum­ma­ry; More and more tourists are com­ing to Munnar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.