Web Desk

തിരുവനന്തപുരം

June 06, 2020, 8:37 am

കഠിനംകുളം പീഡനക്കേസ്: മകന്റെ നിര്‍ണായക മൊഴി പുറത്ത്, ഒരാള്‍കൂടി അറസ്റ്റില്‍

മകനെ മുഖ്യസാക്ഷിയാക്കും
Janayugom Online

കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മകന്റെ മൊഴി നിര്‍ണായകമെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നല്‍കി. സ്ത്രീയുടെ മൊഴിയും കുട്ടിയുടെ മൊഴിയും സാമ്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ ഒരാള്‍ കൂടി പിടിയിലായി. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മദ്യ ലഹരിയിലായിരുന്ന യുവതിയെ വീട്ടില്‍ നിന്ന് അക്രമി സംഘത്തിനടുത്തെത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

കേസിലെ ഒരു പ്രതികൂടി അറസ്റ്റിലാകാനുണ്ട്. യുവതിയെ ബലപ്രയോഗം നടത്തി പിടിച്ചുകൊണ്ടുപോയ ഓട്ടോയുടെ ഉടമ നൗഫലിനെ ആണ് പിടികിട്ടാനുള്ളത്. യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാററിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

Eng­lish Sum­ma­ry: more arrest in kad­i­namku­lam ra pe case

You may also like this video