വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എക്സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മല്‍ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതിച്ചേര്‍ത്തിരുന്നു.
തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് നിശാപാര്‍ട്ടിയിലേക്ക് ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കിയത്. ഇയാളുടെ സുഹൃത്ത് വലയങ്ങള്‍ കേന്ദ്രികരിച്ചാണ് എക്സൈസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് വിഭാഗം. അജ്മല്‍ സക്കീറിനു മയക്കുമരുന്നുകള്‍ ലഭിച്ചത് ബാംഗ്ലൂരിലുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് ക്രെെംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു.
English summary: More arrest in Wagamon night party case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.